Top News

മുഖ്യ മന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് ഒരു ലക്ഷം നല്‍കി വീണ്ടും സഅദിയ്യയുടെ കരുതല്‍

ദേളി: കോവിഡ് രോഗികള്‍ക്ക് സൗജന്യ ഹോസ്പിറ്റല്‍ സൗകര്യമൊരുക്കിയ ദേളി ജാമിഅ സഅദിയ്യ. മുഖ്യ മന്ത്രിയുടെ ഓക്‌സിജന്‍ ചലഞ്ചിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ നല്‍കി വീണ്ടും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളായി. സഅദിയ്യ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എക്ക് ഫണ്ട് കൈമാറി.[www.malabarflash.com]

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഅദിയ്യയുടെ സേവനം രാജ്യത്തിന് മാതൃകയാണെന്ന് അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ പറഞ്ഞു. മാനേജ്‌മെന്റിനെ പ്രത്യേകം അഭിനന്ദിച്ചു. ഓക്‌സിജന്‍ ചലഞ്ചിലേക്കുള്ള ഫണ്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശാഫി സഅദിയ്യ ഷിറിയ, ഹനീഫ അനീസ്, താജുദ്ദീന്‍ ഉദുമ, ഖലീല്‍ മാക്കോട്, എര്‍മു ദേളി തുടങ്ങിയവര്‍ സംബന്ധിച്ചു.

കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഗവണ്‍മെന്റിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹകരണങ്ങളും ചെയ്ത സഅദിയ്യ 450 ആളുകളെ താമസിപ്പിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരോഗ്യ വകുപ്പിന്റെ കീഴിലായി ഒരുക്കിയിരുന്നു. കഴിഞ്ഞാഴ്ച്ച 40 ബെഡുകളോടെ സജ്ജീകരിച്ച സൗജന്യ കോവിഡ് ഹോസ്പിറ്റല്‍ നിര്‍ദ്ധന രോഗികള്‍ക്ക് ആശ്വാസമാകുന്നു. സൂത്ത് ചാരിറ്റി ട്രസ്റ്റിന്റെയും ദേളി എച്ച് എന്‍ സി ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ ചികിഝയും ഭക്ഷണവും സൗജന്യമായി നല്‍കുന്നു.


Post a Comment

Previous Post Next Post