Top News

മുസ്‌ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത് പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മുസ്‌ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ അപേക്ഷ ക്ഷണിച്ചത് പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്രസര്‍ക്കാര്‍.[www.malabarflash.com]

രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ മറുപടി സത്യവാങ്ങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വര്‍ഷങ്ങളായി ഇന്ത്യയില്‍ തങ്ങുകയും മടങ്ങാന്‍ മറ്റ് ഇടങ്ങള്‍ ഇല്ലാത്തവരുമായ ആളുകള്‍ക്കാണ് പൗരത്വം നല്‍കുന്നത്. ഇക്കാര്യത്തില്‍ ഏതെങ്കിലും ഒരു സമുദായത്തെ അപമാനിക്കുന്ന ഒരു ഘടകവും ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വാദിച്ചു.

മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മുസ്‌ലിം ലീഗിന്റെ ഹര്‍ജി. ഹര്‍ജി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും.

Post a Comment

Previous Post Next Post