NEWS UPDATE

6/recent/ticker-posts

കുട്ടികളിലെ വാക്സീൻ പരീക്ഷണം രണ്ടാഴ്ചക്കുള്ളിൽ തുടങ്ങും; ആദ്യഘട്ടം വിജയമെന്നും കേന്ദ്രം

ദില്ലി: കുട്ടികളിലെ വാക്സീൻ പരീക്ഷണം രണ്ടാഴ്ചക്കുള്ളിൽ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവാക്സീൻ പരീക്ഷണത്തിൻ്റെ രണ്ട്, മൂന്ന് ഘട്ടങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ആദ്യഘട്ട പരീക്ഷണം വിജയകരമെന്നും നീതി ആയോഗ് വ്യക്തമാക്കി.[www.malabarflash.com]


കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നുണ്ട് . ഇതുവരെ 86 ശതമാനം പേർ രോഗമുക്തരായി. ആകെ ജനസംഖ്യയുടെ 1.8 ശതമാനം പേരെ മാത്രമാണ് നിലവിൽ കോവിഡ് ബാധിച്ചത്. കേരളത്തിലേതടക്കം നിയന്ത്രണങ്ങൾ കേസുകൾ കുറയാൻ കാരണമാകുന്നു. കൂട്ടായ കഠിനാധ്വാനത്തിന്റെ ഫലമാണിത്.

ജാഗ്രത കൈവിടരുതെന്നും നീതി ആയോഗ് ആവർത്തിച്ചു. വാക്സിനേഷൻ കഴിഞ്ഞവരിൽ വീണ്ടും കൊവിഡ് വരുന്നതിൽ ആശങ്ക വേണ്ട. തുടർ രോഗബാധ ഗുരുതരമാകില്ല. ചെറിയ ശതമാനം കേസുകളിൽ മാത്രമേ ആശുപത്രി വാസം വേണ്ടിവരുന്നുള്ളൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Post a Comment

0 Comments