Top News

റിയാസ്​ മന്ത്രിയായതിൽ സന്തോഷമെന്ന്​ യൂത്ത്​ ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ

മലപ്പുറം: സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷമെന്ന്​. ഫേസ്​ബുക്കിലെഴുതിയ കുറിപ്പിലാണ്​ അദ്ദേഹം സന്തോഷം പങ്കുവെച്ചത്​.[www.malabarflash.com]

നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അർഹിച്ച സ്ഥാനമാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്​ബുക്ക്​ പോസ്​റ്റിന്റെ പൂർണരൂപം:
സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷം. ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു, മാന്യവും പക്വതയുമുള്ള പൊതുപ്രവർത്തനം വിദ്യാർത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവർത്തകനാണ് അദ്ദേഹം. 

നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അർഹിച്ച സ്ഥാനമാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ മര്യാദയും മുഖമുദ്രയാക്കിയ പ്രിയ സുഹൃത്തിന് കർമ്മ പദത്തിൽ പ്രശോഭിക്കാനും ഉയരങ്ങളിലേക്കെത്താനും സാധിക്കട്ടെ എന്നാശംസിക്കുന്നു. ഭാവുകങ്ങൾ !

Post a Comment

Previous Post Next Post