Top News

കെ.കെ. രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും

തിരുവനന്തപുരം: കെ.കെ. രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയാകും. പുത്തലത്ത് ദിനേശൻ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടർന്നേക്കുമെന്നും റിപ്പോർട്ട്.[www.malabarflash.com]


സി.പി.എം സംസ്ഥാന സമിതിയംഗവും കർഷക സംഘം നേതാവുമായ കെ.കെ. രാഗേഷ് രാജ്യസഭ മുൻ എം.പിയാണ്. പാർലമെന്‍ററി രംഗത്ത് മികച്ച കരിയർ റെക്കോഡുമായാണ് രാഗേഷ് രാജ്യസഭ കാലാവധി പൂർത്തിയാക്കിയത്.

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. എസ്.എഫ്.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയാണ്.

Post a Comment

Previous Post Next Post