Top News

കോവിഡ് ബാധിതന്റെ സംസ്കാരച്ചടങ്ങിന് 150 പേർ; പങ്കെടുത്ത 21 പേർ കോവിഡ് വന്ന് മരിച്ചു

ജയ്പുർ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത 21 പേർ കോവിഡ് ബാധിച്ചു മരിച്ചു. രാജസ്ഥാനിലെ സീക്കർ ജില്ലയിലാണു നിയന്ത്രണങ്ങൾ പാലിക്കാതെ 150ലേറെ പേർ കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരത്തിൽ പങ്കെടുത്തതും നൂറിലേറെ പേർ രോഗികളായതും. എന്നാൽ ആകെ അഞ്ചു മരണം മാത്രമേ കോവിഡ് മൂലം ഉണ്ടായിട്ടുള്ളൂ എന്നാണ് ഔദ്യോഗിക ഭാഷ്യം.[www.malabarflash.com]


ഏപ്രിൽ 21നാണ് ഖീർവ ഗ്രാമത്തിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നടന്നത്. മൃതദേഹം പൊതിഞ്ഞു കൊണ്ടുവന്ന കവർ നീക്കം ചെയ്ത ഗ്രാമീണർ മരിച്ചയാളുടെ ദേഹത്തു തൊട്ടും അന്തിമോപചാരം അർപ്പിച്ചു. 

കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്താസരയുടെ മണ്ഡലത്തിൽ നടന്ന അത്യാഹിതത്തെക്കുറിച്ച് അദ്ദേഹം തന്നെയാണു സമൂഹ മാധ്യമങ്ങളിൽ വിവരം പങ്കുവച്ചത്.

Post a Comment

Previous Post Next Post