കണ്ണൂര്‍: കണ്ണൂര്‍ സിറ്റി നീര്‍ച്ചാലില്‍ മത്സ്യ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കുഞ്ഞിപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു. കക്കാട് കുഞ്ഞിപ്പള്ളി സിദ്രയിലെ സയാന്‍ മുഹമ്മദ് അഷ്‌റഫ്(21) ആണ് മരണപ്പെട്ടത്.[www.malabarflash.com]
ഗുരുതരമായി പരിക്കേറ്റ അഷ്‌റഫിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടവത്ത് പീടികയില്‍ സീനത്തിന്റെയും വെള്ളുവക്കണ്ടി പുതിയപുരയില്‍ അശ്‌റഫിന്റെയും മകനാണ്.
സഹോദരങ്ങള്‍: സാഫിര്‍ മുഹമ്മദ് അഷ്‌റഫ്, ഇഫ്തിസാം അഷ്‌റഫ്. സയാന്റെ മാതാപിതാക്കളും കുടുംബവും ബഹ്‌റയ്‌നിലാണ്.
Post a Comment