Top News

പരിക്കേറ്റയാളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക്​ പരിക്ക്​

മലപ്പുറം: പരിക്കേറ്റയാളുമായി ആശുപത്രിയിൽ പോവുകയായിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. രണ്ടുപേർക്ക് പരിക്ക്.[www.malabarflash.com]


ദേശീയപാത രണ്ടത്താണിയിൽ തിങ്കളാഴ്ച രാവിലെ ആറിനാണ് അപകടം. ചിനക്കലിൽ താമസക്കാരനായ പൊന്നുസ്വാമി, ഡ്രൈവർ ഹസൻകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവർ സഞ്ചരിച്ച പാൽ വിതരണ വാഹനവും എതിരെ വന്ന പച്ചക്കറി ലോഡുമായി പോവുകയിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പുത്തനത്താണിക്ക് സമീപം അതിരുമടയിൽ മറ്റൊരു അപകടത്തിൽ പരിക്കേറ്റ പൊന്നു സ്വാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം.

Post a Comment

Previous Post Next Post