NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്ത് വിവിധ സർവകലാശാലകളുടെ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം:  സംസ്​ഥാനത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.[www.malabarflash.com]

കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല, എം.ജി. സർവകലാശാല, ആരോഗ്യ സർവകലാശാല, മലയാള സർവകലാശാല, ​സംസ്​കൃത സർവകലാശാല, സാ​ങ്കേതിക സർവകലാശാല എന്നിവയുടെ പരീക്ഷകളാണ്​ മാറ്റിവെച്ചത്​. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. 

ചാൻസലർ കൂടിയായ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ നിർദേശത്തെ തുടർന്നാണ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിയത്. കോവിഡ്​ കാലത്ത്​ പരീക്ഷ നടത്തുന്നതിനെതിരെ രക്ഷിതാക്കളും വിദ്യാർഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. 

പല പരീക്ഷ സെന്‍ററുകളും കണ്ടെയ്​ന്‍മെന്‍റ്​ സോണുകളിലായതിന്‍റെ ആശങ്കയാണ്​ രക്ഷിതാക്കളും വിദ്യാർഥികളും പങ്കുവെച്ചത്​.കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് നിരുത്തരവാദപരമാണെന്നും കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും ശശി തരൂർ എം.പി ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments