Top News

അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ ബഹിരാകാശ യാത്രികയെ പ്രഖ്യാപിച്ച് യു.എ.ഇ

ദുബായ്: അറബ് ലോകത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ യാത്രികയെ പ്രഖ്യാപിച്ച് യു.എ.ഇ. നൂറ അല്‍ മത്‌റൂശിയാണ് ആദ്യഅറബ് ബഹിരാകാശ യാത്രികയാവാന്‍ ഒരുങ്ങുന്നത്.[www.malabarflash.com]

യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്. മുഹമ്മദ് അല്‍ മുല്ല ആണ് സംഘത്തിലെ രണ്ടാമത്തെയാള്‍.ഇരുവരും നിലവില്‍ ഹസ്സ എല്‍ മന്‍സുരിയില്‍ സഹപ്രവര്‍ത്തകരാണ്.

‘ഭാവിയിലെ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങള്‍ക്കായി നാസയില്‍ പരിശീലനം നേടുന്നതിനായി 4,000 ത്തിലധികം പേരില്‍ നിന്ന് തെരഞ്ഞെടുത്ത രണ്ട് പുതിയ ബഹിരാകാശയാത്രികരില്‍ ആദ്യത്തെ അറബ് വനിതാ ബഹിരാകാശയാത്രികയെ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. അഭിനന്ദനങ്ങള്‍ നൂറ അല്‍ മാത്‌റൂശി, മുഹമ്മദ് അല്‍ മുല്ല’, യു.എ.ഇ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

4,300 പേരാണ് രണ്ടാംസംഘത്തിന്റെ ഭാഗമാകാന്‍ അപേക്ഷ നല്‍കിയത്. അവരില്‍ 1400 പേര്‍ സ്വദേശി വനിതകളായിരുന്നു.

Post a Comment

Previous Post Next Post