Top News

ഡ്രില്ലുകളോ ആയുധ പരിശീലനമോ അനുവദിക്കില്ല; ക്ഷേത്രങ്ങളിലെ ആര്‍.എസ്.എസ് ശാഖ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ആര്‍.എസ്.എസ് ശാഖ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ്. ആചാരങ്ങള്‍ക്ക് അനുസരിച്ചല്ലാതെയുള്ള ആയുധ പരിശീലനമോ മാസ് ഡ്രില്ലുകളോ പാടില്ലെന്നും ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.[www.malabarflash.com]


1240ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ളത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ആണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ആര്‍.എസ്.എസ് ശാഖകളുടെ മാസ് ഡ്രില്ലും ആയുധം ഉപയോഗിച്ചോ അല്ലാതെയോ ഉള്ള കായിക പരിശീലനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ശാഖാപ്രവര്‍ത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് തടയുന്നതിനുള്ള നടപടികള്‍ ക്ഷേത്രം ജീവനക്കാര്‍ സ്വീകരിക്കണമെന്നും, സംഭവം കമ്മീഷണറുടെ ഓഫീസില്‍ അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഇക്കാര്യത്തില്‍ ജീവനക്കാര്‍ വീഴ്ച വരുത്തുന്ന പക്ഷം വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Post a Comment

Previous Post Next Post