Top News

മാസപ്പിറവി ദൃശ്യമായില്ല; സൗദിയിൽ റംസാന്‍ വ്രതാരംഭം ചൊവ്വാഴ്ച

ജിദ്ദ: സൗദിയിൽ ഞായറാഴ്ച മാസപ്പിറവി ദൃശ്യമാവാത്തതിനെത്തുടർന്ന് റംസാന്‍ വ്രതാരംഭം ചൊവ്വാഴ്ച ആയിരിക്കും. ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ വിശ്വാസികളോടും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി ദർശിച്ചാൽ അറിയിക്കണമെന്നും ഉണർത്തിയിരുന്നു.[www.malabarflash.com]


എന്നാൽ ബൈനോക്കുലർ അടക്കമുള്ള സജ്ജീകരണങ്ങളുമായി പല ഭാഗങ്ങളിലും നിരീക്ഷണം നടത്തിയിരുന്നെങ്കിലും മാസപ്പിറവി ദർശിച്ചില്ലെന്ന് സൗദിയിൽ ആദ്യം സൂര്യൻ അസ്തമിക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ള നിരീക്ഷണ സമിതികൾ അറിയിച്ചു.

ഞായറാഴ്ച റംസാന്‍ മാസപ്പിറവി കാണാൻ സാധ്യത ഇല്ലെന്ന് നേരത്തെ തന്നെ രാജ്യത്തെ വിവിധ ഗോളശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടിരുന്നു. സൂര്യാസ്തമയത്തിന് 29 മിനിറ്റുകൾക്ക് മുമ്പ് ചന്ദ്രൻ അസ്തമിക്കുമെന്നും അതിന് ശേഷം ചന്ദ്രോദയം ഉണ്ടാവില്ലെന്നുമായിരുന്നു ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം.

Post a Comment

Previous Post Next Post