Top News

കോഴിക്കോട് സി.പി.എം ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം

കോഴിക്കോട്: ബാലുശ്ശേരി കരുമല തേനാകുഴിയിൽ സി.പി.എം ഓഫീസിന് നേരെ ആക്രമണം. പെട്രോൾ ബോംബ് എറിഞ്ഞാണ് ആക്രമണം നടത്തിയത്. ഇതേതുടർന്നുണ്ടായ തീപിടിത്തത്തിൽ ഓഫീസ് കത്തി നശിച്ചു.[www.malabarflash.com]


നിയമസഭ തെരഞ്ഞെടുപ്പിന് ശേഷ നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയായാണ് സംഭവമുണ്ടായത്. തേനാകുഴിയിലെ സി.പി.എമ്മിൻെറ ലോക്കൽ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു നേരെ രാത്രിയാണ് ആക്രമണമുണ്ടായത്. ഓഫീസിലെ ഉപകരണങ്ങളടക്കം കത്തി നശിച്ചു.

കഴിഞ്ഞ ദിവസം ഉണ്ണികുളത്തെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ സമാന രീതിയിൽ ആക്രമണം നടന്നിരുന്നു.

Post a Comment

Previous Post Next Post