Top News

പ്രണയത്തെ എതിര്‍ത്തു; കാമുകന്റെ സഹായത്തോടെ കന്നഡ നടി സഹോദരനെ കൊലപ്പെടുത്തി

ബെംഗളുരു: കന്നഡ നടിയും കാമുകനും ചേര്‍ന്ന് നടിയുടെ സഹോദരനെ കൊലപ്പെടുത്തി. കന്നഡ താരം ഷനായ കത്വേയും കാമുകനായ നിയാസും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.[www.malabarflash.com]


വ്യവസായിയായ നിയാസുമൊത്തുമുള്ള താരത്തിന്റെ പ്രണയത്തെ സഹോദരന്‍ രാകേഷ് കത്വേ എതിര്‍ത്തിരുന്നു. ഇക്കാരണത്താലാണ് സഹോദരനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം കാട്ടില്‍ കൊണ്ടുപോയി കത്തിച്ചു.

രാകേഷ് കത്വേയെ കാണാതായതോടെ കുടുംബം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏപ്രില്‍ 12ന് കത്തി കരിഞ്ഞ നിലയില്‍ ദേവരഗുഡിഹള്‍ കാട്ടില്‍ മൃതദേഹം കണ്ടെത്തുന്നത്.

Post a Comment

Previous Post Next Post