Top News

പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര ഥാര്‍ എത്തുന്നു

മഹീന്ദ്രയ്ക്ക് വിപണിയില്‍ വന്‍ നേട്ടം സമ്മാനിച്ച മോഡലാണ് രണ്ടാം തലമുറ ഥാര്‍. 2021 മാര്‍ച്ച് വരെ 12,744 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഥാര്‍ കൈ വരിച്ചിരിക്കുന്നത്.[www.malabarflash.com]


40,000 യൂണിറ്റുകളുടെ ഓര്‍ഡറുകള്‍ ഇപ്പോഴും ശേഷിക്കുന്നതായും കമ്പനി അറിയിച്ചു. നിലവില്‍ വാഹനത്തിന് ആവശ്യക്കാര്‍ ഏറിയതുകൊണ്ട് കാത്തിരിപ്പ് കാലയളവും ഉയര്‍ന്നതാണ്. കൂടുതല്‍ ഉപഭോക്താക്കളെ ഥാറിലേക്ക് അടുപ്പിക്കുന്നതിനായി നിലവില്‍ കുറച്ച് മാറ്റങ്ങള്‍ കൂടി പുതുതലമുറ ഥാറില്‍ അവതരിപ്പിക്കുകയാണ് ഇപ്പോള്‍.

പുതിയ സ്‌കിഡ് പ്ലേറ്റാണ് ഇതില്‍ പുതിയത്. പഴയ യൂണിറ്റുകള്‍ തകരാറിലായതിനാലും ഫ്രണ്ട്, റിയര്‍ ബമ്പറുകളെപ്പോലും ബാധിച്ചതിനു ശേഷമാണ് എസ്‌യുവി ഇപ്പോള്‍ പുതിയ സ്‌കിഡ് പ്ലേറ്റുകളുമായിട്ടാണ് വരുന്നത്. പുതിയ യൂണിറ്റ് ബമ്പറുകള്‍ക്ക് മികച്ച പരിരക്ഷ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Post a Comment

Previous Post Next Post