കൊച്ചി: ബന്ധുനിയമനത്തിലെ ലോകായുക്ത വിധി റദ്ദാക്കണമെന്ന മുൻ മന്ത്രി കെ.ടി. ജലീലിെൻറ ഹരജി ഹൈകോടതി തള്ളി. ലോകായുക്ത ഉത്തരവിൽ അപകാതയില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി ഹരജി ഫയലിൽ സ്വീകരിക്കാതെയാണ് തള്ളിയത്.[www.malabarflash.com]
മന്ത്രിപദത്തിൽ തുടരാനാവില്ലെന്ന നിർദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.ബന്ധുനിയമനത്തിൽ കെ.ടി. ജലീൽ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത വിധിച്ചത്.
മന്ത്രിയെന്ന നിലയിൽ കെ.ടി. ജലീലിന്റെ പ്രവൃത്തി ന്യായീകരിക്കാനാവില്ല. ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിച്ചത്.
Post a Comment