Top News

യുവമോര്‍ച്ച കാസര്‍കോട് ജില്ല പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റു

കാഞ്ഞങ്ങാട്: യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റു. ശ്രീജിത്തിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബി.ജെ.പി. ആരോപിച്ചു.[www.malabarflash.com]


തിരഞ്ഞെടുപ്പിന് ശേഷം ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശ്രീജിത്തിന് നേരെ ആക്രമണമുണ്ടായത്. ശ്രീജിത്തിന്റെ ഇരുകാലുകള്‍ക്കും വെട്ടേറ്റു. ഒരു കാല് തൂങ്ങിയ നിലയിലാണ്. ബുധനാഴ്ച രാവിലെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

Post a Comment

Previous Post Next Post