NEWS UPDATE

6/recent/ticker-posts

രണ്ടാഴ്ച കർഫ്യൂ പ്രഖ്യാപിച്ച് കർണാടക, പൊതുഗതാഗതമില്ല

ബെംഗളൂരു: 24 മണിക്കൂറിനുള്ളിൽ 34,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തെ കർഫ്യൂ പ്രഖ്യാപിച്ച് കർണാടക. ചൊവ്വ രാത്രി 9 മുതൽ 14 ദിവസത്തേക്കു കർഫ്യൂ നടപ്പാക്കുമെന്നു മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ പറഞ്ഞു.[www.malabarflash.com]

ലോക്ഡൗണിനു തുല്യമായ നിയന്ത്രണങ്ങളാവും ഏർപ്പെടുത്തുകയെന്നാണു മുഖ്യമന്ത്രിയുടെ വാക്കുകളിലെ സൂചന.

അവശ്യ സർവീസുകളും കടകളും രാവിലെ 6 മുതൽ 10 വരെ മാത്രമേ പ്രവർത്തിക്കാവൂ. പൊതുഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിർമാണ, കാർഷിക മേഖലയിൽ മാത്രമാണു ഇളവുള്ളത്. സംസ്ഥാനത്ത് ഇന്നലെ 34,804 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്തത്. മൊത്തം കേസുകൾ 13.39 ലക്ഷമായി. 143 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 14,426. ബെംഗളൂരു നഗരത്തിലാണു കൂടുതൽ കോവിഡ് കേസുകളുമുള്ളത്.

Post a Comment

0 Comments