Top News

ജോസ് കെ മാണിയുടെ മകള്‍ പ്രിയങ്ക വിവാഹിതയായി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയും നൽകി

കോട്ടയം: കെ.എം മാണിയുടെ ചെറുമകളും, കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ് കെ. മാണിയുടേയും നിഷ ജോസിന്‍റെയും മകളുമായ പ്രിയങ്ക വിവാഹിതയായി. മണിമല പ്ലാക്കാട്ട് തോമസ് കുരുവിളയുടേയും ഗീതാ തോമസിന്റെയും മകന്‍ കുരുവിളയാണ് വരന്‍.[www.malabarflash.com]


കളമശ്ശേരി സെന്റ് ജോസഫ് ചര്‍ച്ചില്‍ വെച്ചായിരുന്നു വിവാഹം. പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 

 മകളുടെ വിവാഹത്തിന് മാറ്റിവച്ച തുകയില്‍ നിന്ന് 50000 രൂപ ജോസ് കെ മാണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

Post a Comment

Previous Post Next Post