Top News

രോഗത്തിലും വിടാതെ വിദ്വേഷപ്രകടനം; മുഖ്യമന്ത്രിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും കോവിഡ് വാര്‍ത്തയില്‍ ആഹ്‌ളാദിച്ച് പ്രൊഫൈലുകള്‍

തിരുവനന്തപുരം:
 മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍കളോട് വിദ്വേഷ പ്രതികരണവുമായി നിരവധി പ്രൊഫൈലുകള്‍. ഇരുവരുടേയും ആരോഗ്യ സ്ഥിതിയില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചുകൊണ്ടാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.[www.malabarflash.com]

മുഖ്യമന്ത്രി രോഗബാധയേറ്റെന്ന വാര്‍ത്തയോട് ‘തീര്‍ത്താല്‍ തീരാത്ത പാപങ്ങളും പ്രാക്കുമുള്ള ആളാണെന്നാണ്’ വി കെ ബിജു എന്ന പ്രൊഫൈലില്‍ നിന്നും ഉയര്‍ന്ന കമന്റ്.

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതിയെ പരിഹസിച്ചുകൊണ്ടും നിരവധിപേര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാര്‍ത്തയ്ക്ക് താഴെയായി ഒരാള്‍ കുറിച്ചത് ഇങ്ങനെയായിരുന്നു ‘തട്ടിമാറ്റാനുള്ളതല്ല സാനിറ്റൈസര്‍… സാനിറ്റൈസര്‍ കൃത്യമായി ഉപയോഗിച്ചാല്‍ കോവിഡിനെ തുരത്താം’ മറ്റൊരാള്‍ ആകട്ടെ കോവിഡെ മിന്നിച്ചേക്കണെ’ എന്നും പരിഹസിക്കുന്നുണ്ട്.

എന്നാല്‍ ഇത്തരം വിദ്വേഷ കമന്റുകളെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും വ്യപകമായ തന്നെ ഉയര്‍ന്നു വന്നിരുന്നു. ‘രാഷ്ട്രീയമായ വിയോജിപ്പ് ഉണ്ടെങ്കിലും, പലകാര്യങ്ങളിലും വിമര്‍ശിക്കാറുണ്ടെങ്കിലും നമ്മുടെ നാടിന്റെ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’ എന്നായുരുന്നു വാര്‍ത്തയോടുള്ള ഒരാളുടെ പ്രതികരണം. ആരുടേയും ആരോഗ്യ നിലയെക്കുറിച്ച് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നായിരുന്നു മറ്റൊരാള്‍ പ്രതികരിച്ചത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ചികിത്സക്ക് വേണ്ടി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി നിരീക്ഷണത്തിലായിരുന്നു. കോവിഡ് പരിശോധന ഫലം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പിപിഇ കിറ്റ് ധരിച്ചായിരുന്നു വീണ വിജയന്‍ വോട്ട് രേഖപ്പെടുത്താനെയെത്തിയത്.

തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തിലിരിക്കെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ദിവസമായി രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയ്ക്കായി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post