Top News

ഇരുമുടിക്കെട്ടുമായി സന്നിധാനത്ത്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമല ദര്‍ശനം നടത്തി

പത്തനംതിട്ട: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തി. വൈകിട്ട് അഞ്ചുമണിയോടെ പമ്പയിൽ നിന്ന് ഇരുമുടി നിറച്ച് സ്വാമി അയ്യപ്പൻ റോഡിലുടെ നടന്നാണ് ഗവർണർ സന്നിധാനത്ത് എത്തിയത്.[www.malabarflash.com]

നടപ്പന്തലിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, ദേവസ്വം കമ്മീഷണർ ബി എസ് തിരുമേനി എന്നിവർ ഗവർണറെ സ്വീകരിച്ചു. ഞായറാഴ്ച സന്നിധാനത്ത് തങ്ങുന്ന ഗവർണർ തിങ്കളാഴ്ച രാവിലെത്തെ ദർശനത്തിനുശേഷം മാളികപ്പുറം ക്ഷേത്ര പരിസരത്ത് ചന്ദനതൈ നടും.

ഗവർണർകൊപ്പം ഇളയമകൻ കബീർ മുഹമ്മദ് ഖാനും സന്നിധാനത്തെത്തി


Post a Comment

Previous Post Next Post