NEWS UPDATE

6/recent/ticker-posts

കോവിഡ്: നാലാഴ്‌ച നിർണായകം ; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ സാഹചര്യം അങ്ങേയറ്റം വഷളായെന്നും വരുന്ന നാലാഴ്‌ച നിർണായകമെന്നും കേന്ദ്രസർക്കാർ. കഴിഞ്ഞവർഷത്തേതിനേക്കാള്‍ അതിവേ​​ഗം രോ​ഗം പടരുകയാണെന്ന മുന്നറിയിപ്പുകൾ‌ ജനം ഗൗരവത്തിലെടുത്തില്ലെന്നും നിതി ആയോഗ്‌ അംഗം ഡോ. വി കെ പോൾ പ്രതികരിച്ചു. ‘ഈ സാഹചര്യത്തിലും മഹാമാരിയെ നിയന്ത്രിക്കാം.‌ ജനങ്ങളുടെ പിന്തുണ വേണം‌’ അദ്ദേഹം പറഞ്ഞു.[www.malabarflash.com]

24 മണിക്കൂറില്‍ 96,982 രോ​ഗികള്‍, 446 മരണം. രോ​ഗികളില്‍ 80 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്‌, കർണാടകം, ഉത്തർപ്രദേശ്‌, തമിഴ്‌നാട്‌, ഡൽഹി, മധ്യപ്രദേശ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍. മഹാരാഷ്ട്ര- 47,288, ഛത്തീസ്‌ഗഢ്‌– 7302, കർണാടകം- 5279, ഉത്തർപ്രദേശ്‌ -3974, തമിഴ്‌നാട്‌ -3672, ഡൽഹി-3548, മധ്യപ്രദേശ് -3398, ഗുജറാത്ത് -3160 രോ​ഗികള്‍. 

മഹാരാഷ്ട്രയിൽ 155 പേരും പഞ്ചാബിൽ 72 പേരും മരിച്ചു. 12 സംസ്ഥാനങ്ങളിൽ‌ തുടർച്ചയായി രോ​ഗികളുടെ എണ്ണം ഏറുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 7,88,223. ഇവരില്‍ 57 ശതമാനവും മഹാരാഷ്ട്രയില്‍.

രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ ഡല്‍ഹിയില്‍ കർഫ്യൂ ഏർപ്പെടുത്തി. ഏപ്രിൽ 30 വരെ അവശ്യ സേവനങ്ങൾക്ക്‌ ഒഴികെ നിയന്ത്രണം തുടരും. എല്ലാവർക്കും വാക്‌സിൻ നൽകുന്നതിനു പകരം അത്യാവശ്യക്കാർക്ക്‌ ആദ്യം വാക്‌സിൻ നൽകാനാണ്‌ പ്രാധാന്യം നൽകുന്നതെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ‌ഭൂഷൺ ചോദ്യത്തിന് മറുപടി നൽകി.

Post a Comment

0 Comments