കണ്ണൂര്‍: ഇരിട്ടിയില്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ കുഴഞ്ഞുവീണ് മരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിട്ടി നേരംപോക്കിലെ റഷാ മന്‍സിലില്‍ പി കെ റിയാസ്-ഫൗസിയ ദമ്പതികളുടെ മകള്‍ റഷ ഫാത്തിമ(21)യാണ് മരിച്ചത്.[www.malabarflash.cm]
മൈഗ്രെയിന്‍ ബാധിതയായ യുവതി ഒരാഴ്ച മുമ്പ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. അസുഖം ഭേദമാവാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികില്‍സയ്ക്കു വേണ്ടി ബന്ധുക്കള്‍ക്കൊപ്പം പോവുന്നതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരിട്ടി പുതിയ ബസ് സ്റ്റാന്റിലെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Post a Comment