Top News

മംഗളൂരുവിൽ ബോട്ടില്‍ കപ്പല്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു; 9 പേരെ കാണാതായി, തിരച്ചില്‍ തുടരുന്നു

മംഗളൂരു
/കോഴിക്കോട്: മംഗളൂരു പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന പത്ത് തൊഴിലാളികളെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി.[www.malabarflash.com]


ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി പോയ റബ്ബ എന്ന ബോട്ടാണ് മംഗളൂരു തീരത്തുനിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം.

ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടില്‍ ആകെ 14 തൊഴിലാളികളാണുണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര്‍ തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളും മറ്റുള്ളവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്. കാണാതായ തൊഴിലാളികള്‍ക്കായി കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ കടലില്‍ തിരച്ചില്‍ തുടരുകയാണ്. ബോട്ടിനെ ഇടിച്ച കപ്പല്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post