Top News

ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടി

ന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണിത്. മാര്‍ച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി.[www.malabarflash.com]


ഈ തീയതിക്കകം ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാത്തവരില്‍നിന്ന് 1000 രൂപ പിഴ ചുമത്തിയേക്കുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ ഏപ്രില്‍ ഒന്നു മുതല്‍ അസാധു ആയിരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടിക്കൊണ്ട് പിന്നീട് പ്രഖ്യാപനം വന്നു.

Post a Comment

Previous Post Next Post