NEWS UPDATE

6/recent/ticker-posts

24 മണിക്കൂറില്‍ രാജ്യത്ത് ഒരു ലക്ഷം കടന്ന് കോവിഡ്-19 രോഗികള്‍; സ്ഥിതി ഗുരുതരം

രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന 
കോവിഡ്-19 കേസുകള്‍. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 പേര്‍ക്കാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ചത്. ഇതോടെ ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ 1,25,89,067 ആയി.[www.malabarflash.com]

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. ഇതുവരേയും 29 ലക്ഷം പേരിലാണ് രോഗം ബാധിച്ചത്. ഞായറാഴ്ച്ച മാത്രം ഇവിടെ 57,074 പേര്‍ക്ക് രോഗം ബാധിച്ചു. മഹാരാഷ്ട്രയിലെ മുംബൈയിലാണ് രോഗികള്‍ താരതമ്യേന കൂടുതല്‍. ഞായറാഴ്ച്ച ഇവിടെ 11,163 പേര്‍ക്ക് കോവിഡ് പോസിറ്റീവാണ്.

ഇന്ത്യയിലെ രോഗബാധിതരില്‍ 7,41,830 നേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,16,82,136 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,65,101 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്ത് ഇതുവരേയും 7,91,05,163 പേരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

കോവിഡ് കേസുകള്‍ രണ്ടാമതും ഉയരുന്ന സാഹചര്യത്തില്‍ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ ഉന്നത തല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം ഞായറാഴ്ച്ച നടന്നിരുന്നു.

അതേസമയം കേരളത്തില്‍ ഞായറാഴ്ച്ച 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസറകോട് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Post a Comment

0 Comments