Top News

വിവാഹം നിശ്ചയിച്ച യുവതി 10 പവൻ സ്വർണവുമായി കാമുകനോടൊപ്പം മുങ്ങി

കാഞ്ഞങ്ങാട്:  ഈ മാസം 25ന് വിവാഹം നിശ്ചയിച്ച പ്രതിശുത വധു കല്യാണത്തിന് വാങ്ങിവെച്ച 10 പവൻ സ്വർണ്ണാഭരണവുമായി മുങ്ങി. പുല്ലൂർ പൊള്ളക്കടയിലെ ആലിങ്കൽ വീട്ടിൽ ശ്രീധരന്റെ മകൾ കെ അഞ്ജലിയാണ് (21 ) നാടുവിട്ടത്.[www.malabarflash.com]


കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30 ഓടെ സുഹൃത്തിനെ കാണാനുണ്ടെന്നും പറഞ്ഞാണ് അഞ്ജലി വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ പിന്നീട് തിരിച്ചെത്തിയില്ല. മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പിന്നീട് വീട്ടിൽ പരിശോധിച്ചപ്പോഴാണ് അഞ്ജലിക്ക് വിവാഹത്തിനായി വാങ്ങിവെച്ച 10 പവൻ സ്വർണ്ണാഭരണങ്ങളും കാണാനില്ലെന്ന് മനസ്സിലായത്. 

തുടർന്ന് പിതാവ് അമ്പലത്തറ പോലീസിൽ പരാതി നൽകി. ഇതിന്റെ അടി സ്ഥാനത്തിൽ കേസെടുത്ത്  നടത്തിയ അന്വേഷണത്തിൽ അഞ്ജലി കൊളത്തൂർ സ്വദേശിയായ കാമുകനോടൊപ്പം ഒളിച്ചോടിയതാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

അടുത്ത ഞായറാഴ്ച ഉദുമയിലെ ഒരു യുവാവുമായാണ് അഞ്ജലിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.

Post a Comment

Previous Post Next Post