തൃശൂർ: പ്ലസ് വണ്‍ വിദ്യാർഥിനിയായ 17കാരിയെ പ്രണയം നടിച്ച് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി വയനാട്ടിലെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ. മലപ്പുറം കുഴിമണ്ണ സ്വദേശി കാരാട്ടുപറമ്പില്‍ മുഹമ്മദ് മുഹ്‌സിനാണ് (23) പിടിയിലായത്.[www.malabarflash.com]
തൃശൂര്‍ റൂറല്‍ എസ്.പി പൂങ്കുഴലിയുടെ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്‌പെക്ടര്‍ എം.ബി. സിബിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കല്‍പറ്റ ഇന്‍സ്‌പെക്ടര്‍ പി. പ്രമോദ്, സി.പി.ഒ.മാരായ ജ്യോതിരാജ്, സി.വി. ജെയ്‌സന്‍ എന്നിവരുടെ സഹായത്തോടെ വാഹനം തടഞ്ഞാണ് പ്രതിയെ പിടികൂടിയത്.
എസ്.ഐമാരായ സി.കെ. സന്തോഷ്, ടി.എന്‍. പ്രദീപന്‍, ജോഷി, സീനിയര്‍ സി.പി.ഒമാരായ കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്‍, സീമ ജയന്‍, ധനലക്ഷ്മി, സ്‌പെഷല്‍ ബ്രാഞ്ച് ഓഫിസര്‍ സനീഷ് ബാബു, സൈബര്‍ വിദഗ്ധന്‍ സി.കെ. ഷനൂഹ്, സി.പി.ഒ ശ്യാം എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Post a Comment