Top News

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അലങ്കരിക്കവെ എം.എസ്​.എഫ്​ നേതാവ് ഷോക്കേറ്റ് മരിച്ചു

മട്ടന്നൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി കൊടി തോരണങ്ങള്‍ കെട്ടുന്നതിനിടെ എം.എസ്.എഫ് നേതാവ് ഷോക്കേറ്റ് മരിച്ചു. എം.എസ്.എഫ് ഇരിട്ടി മുന്‍സിപ്പല്‍ ട്രഷറര്‍ ചാവശ്ശേരിയിലെ യു.പി സിനാന്‍ (23) ആണ് മരണപ്പെട്ടത്. [www.malabarflash.com]

പേരാവൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി 19ാം മൈലില്‍ കൊടി തോരണങ്ങൾ കെട്ടുന്നതിനിടെ ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. 

പ്രചരണാര്‍ത്ഥം ഇന്നും നാളെയും മുനിസിപ്പാലിറ്റി പരിധിയില്‍ സ്വീകരണ പരിപാടിക്ക് വേണ്ടി കൊടി തോരണങ്ങള്‍ അലങ്കരിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. 

ബഷീറുദ്ദീനാണ് പിതാവ്. മാതാവ്: സുഹ്‌റ. സഹോദരങ്ങള്‍: സിറാസി, ഷഹ്‌സാദ്, സഹ്ഫറ, ഇര്‍ഫാന്‍. 

മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ഉച്ചക്ക് ഒരു മണിയോടെ ചാവശ്ശേരിയിലെത്തും. തുടര്‍ന്ന് ചാവശ്ശേരി മദ്രസ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ചാവശ്ശേരി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Post a Comment

Previous Post Next Post