NEWS UPDATE

6/recent/ticker-posts

കൊയിലാണ്ടിയില്‍ അമ്മയും പിഞ്ചു മകനും ട്രെയിന്‍ തട്ടി​ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി നന്തിയിൽ അമ്മയും പിഞ്ചു മകനും ട്രെയിനിടിച്ച്​ മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ നാല്​ വയസ്സുള്ള കശ്യപ്​ (നാല്) എന്നിവരാണ്​ മരിച്ചത്​.[www.malabarflash.com]

ഞായറാഴ്ച  വൈകീട്ട്​ മൂന്ന്​ മണിയോടെയാണ്​ അപകടം. മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക്​ ആശുപത്രിയിലേക്കും പിന്നീട്​ മെഡിക്കൽ കോളജ്​ മോർച്ചറിയിലേക്കും മാറ്റി.



ആനക്കുളം അട്ടവയലിൽ മനുലാലിന്‍റെ ഭാര്യയാണ്​ ഹർഷ. കൊല്ലചിറക്ക്​ സമീപം തളിക്ഷേത്രത്തിന്​ പിറകിൽ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്​. കാശിനാഥ്​ എന്നു പേരു​ള്ള മറ്റൊരു മകൻ കൂടിയുണ്ട്​ ദമ്പതികൾക്ക്​. ഹർഷയുടെ പിതാവ്​: ശശി, മാതാവ്​: ഷൈനി.

Post a Comment

0 Comments