Top News

കെ.ആർ.ജയാനന്ദ മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർത്ഥിയായേക്കും

കാസർകോട്: മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ആർ ജയാനന്ദയെ സ്ഥാനാർത്ഥിയാക്കാൻ സി പി എം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിൽ ധാരണ.[www.malabarflash.com]

സമീപകാല തെരഞ്ഞെടുപ്പുകളിലെല്ലാം സിപിഎം മൂന്നാം സ്ഥാനത്ത് തുടരുന്ന മണ്ഡലമാണ് മഞ്ചേശ്വരം. തൃക്കരിപ്പൂരിൽ നിലവിലെ എംഎൽഎ എം രാജഗോപാലനേയും ഉദുമയിൽ സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പുവിനേയും സ്ഥാനാർത്ഥിയാക്കണമെന്ന സംസ്ഥാന കമ്മിറ്റി നിർദ്ദേശം ജില്ലാ കമ്മിറ്റി യോഗം അംഗീകരിച്ചു. 


ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന് തൃക്കരിപ്പൂരിൽ അവസരം നൽകാമായിരുന്നുവെന്ന് ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. എങ്കിലും നിലവിൽ നിശ്ചയിച്ച സ്ഥാനാർത്ഥികളെ മാറ്റണമെന്ന അഭിപ്രായമുയർന്നില്ല. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി.ഗോവിന്ദനും പങ്കെടുത്തു.

Post a Comment

Previous Post Next Post