Top News

സൗദിയിൽ വാഹാനാപകടം; കോഴിക്കോട് സ്വദേശി മരിച്ചു

ദമാം: സൗദി അറേബ്യയിലെ റിയാദ് -ദമാം ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് മാവൂര്‍ ചെറൂപ്പ സ്വദേശി വൈത്തലകുന്നുമ്മല്‍ ഹമീദ്-സുഹറാബി ദമ്പതികളുടെ മകൻ അഫ്സല്‍ (29 ) ആണ് ബുധനാഴ്ച രാവിലെ റിയാദ് ദമാം ഹൈവേയില്‍ ഹുറൈറയിൽ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.[www.malabarflash.com]

 ടയര്‍ കടയിലെ ജീവനക്കാരനായിരുന്ന അഫ്സല്‍ ജോലിയാവശ്യാര്‍ത്ഥം ദമാമില്‍ നിന്ന് റിയാദിലേക്ക് പോവുകയായിരുന്നു. ഹുറൈറക്ക് സമീപമുള്ള മിഅതൈന്‍ പാലം കഴിഞ്ഞ ഉടനെ അഫ്സല്‍ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ സ്വദേശി പൗരന്റെ കാര്‍ വന്നിടിക്കുകയായിരുന്നു. 


വാഹനമോടിച്ച തിരുവനന്തപുരം സ്വദേശിക്ക് പരുക്കുകളോടെ രക്ഷപെട്ടു. നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. ഭാര്യ ഷംന ഓമാനൂര്‍, മക്കള്‍: മുഹമ്മദ് അജ്നാസ്, ഫാത്തിമ തന്‍ഹ. 

 മയ്യിത്ത് ഹുറൈറയിലെ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post