കോട്ടയം: സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുറ്റ്യാടി മണ്ഡലത്തെ ഒഴിവാക്കി കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക. കുറ്റ്യാടി ഒഴികെയുള്ള 12 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കുറ്റ്യാടിയിലെ സ്ഥാനാര്‍ഥിയെ സിപിഎം നേതൃത്വവുമായി ആലോചിച്ച് പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരള കോണ്‍ഗ്രസ് അറിയിച്ചു.[www.malabarflash.com]
പാലായില്‍ ജോസ് കെ മാണിയാണ് സ്ഥാനാര്‍ഥി. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും പിറവത്ത് ഡോ സിന്ധുമോള്‍ ജേക്കബും മത്സരിക്കും. കാഞ്ഞിരപ്പള്ളിയില്‍ ഡോ എന്‍ ജയരാജ്, ചങ്ങനാശ്ശേരിയില്‍ അഡ്വ ജോബ് മൈക്കിള്‍, കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ്, പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തൊടുപുഴ കെഐ ആന്റണി, പെരുമ്പാവൂരില്‍ ബാബു ജോസഫ്, റാന്നിയില്‍ പ്രമോദ് നാരായണ്‍, ചാലക്കുടിയില്‍ ഡെന്നീസ് ആന്റണി, ഇരിക്കൂരില്‍ സജി കുറ്റിയാനിമറ്റവുമാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.
കുറ്റ്യാടി സീറ്റ് സംബന്ധിച്ച വിഷയത്തില്‍ വ്യാഴാഴ്ച ജോസ് കെ മാണിയുമായി സിപിഎം നേതൃത്വം ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന.

സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ചയും കുറ്റ്യാടിയില്‍ ആയിരത്തിലേറെ സിപിഎം പ്രവര്‍ത്തര്‍ പ്രകടനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുറ്റ്യാടിയെ ഒഴിവാക്കി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

Post a Comment