Top News

തിരമാലയിൽപ്പെട്ട് തകർന്ന ബോട്ടിലെ അഞ്ച് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

കാസർകോട്:  തിരമാലയിൽപ്പെട്ട് തകർന്ന ബോട്ടിലെ അഞ്ച് മത്സ്യതൊഴിലാളികളെ  രക്ഷപ്പെടുത്തി. തിരുവനന്തപുരം സ്വദേശികളുടെ മറിയം എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇവർ മടക്കര ഹാർബറിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് മീൻ പിടുത്തതിന് പോയത്.[www.malabarflash.com]

ബുധനാഴ്ച രാത്രി ഏഴ് മണിയോടെ കാസർകോട് നിന്നും 10 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ബോട്ട് തിരമാലയിൽപ്പെട്ട് രണ്ടായി മുറിഞ്ഞത്. തകർന്ന ബോട്ടിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾ ഫിഷറീസ് അധികൃതരെ ഫോണിൽ വിവരമറിയിക്കുകയായിരുന്നു. 


ഉടൻ തന്നെ തൈക്കടപ്പുറത്ത് നിന്നും ഫിഷറീസ് വകുപ്പിൻ്റെയും തീരദേശ പോലീസിൻ്റെയും സംഘം രക്ഷാബോട്ടിൽ പുറപ്പെട്ട് കടലിൽ കുടുങ്ങിയവരെ കണ്ടെത്തി രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു.

 ബോട്ട് രണ്ടായി മുറിഞ്ഞു ബോട്ടിൻ്റെ മുറിഞ്ഞ ഭാഗം വെളളത്തിൽ പൊങ്ങികിടക്കുന്ന ഭാഗത്തായി അഞ്ചു തൊഴിലാളികളും പിടിച്ചു നിൽക്കുകയായിരുന്നു. ദായിറാസ് ( 37), ശ്യാം ( 18), ജിമ്മി (21), കുമാർ (43), ഈശ്വർ ഭായി (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.  

രക്ഷാ സംഘത്തിൽ സൈഫുദ്ധീൻ എ എസ് ഐ കോസ്റ്റൽ നീലേശ്വരം, കോസ്റ്റൽ വാർഡൻമാരായ ദിവേഷ്, കെ.അനു, സ്രാങ്ക് നാരായണൻ , മനു അഴിത്തല, ഒ. ധനീഷ്, ശിവ പ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post