NEWS UPDATE

6/recent/ticker-posts

കാസറകോട് കേന്ദ്രീകരിച്ച് കമ്പനി തുടങ്ങി കോടികള്‍ തട്ടി സൗദിയിലേക്ക് കടന്ന സുധീര്‍ മുഹമ്മദ് പിടിയില്‍

ഡല്‍ഹി: കാസറകോട് കേന്ദ്രീകരിച്ച് കമ്പനി തുടങ്ങി വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി സൗദിയിലേക്ക് കടന്ന പ്രതിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു.[www.malabarflash.com]


ഇന്റര്‍പോള്‍ ഇടപെടലിനെ തുടര്‍ന്ന് സൗദി അറേബ്യ നാടുകടത്തിയ സുധീര്‍ മുഹമ്മദ് ചെറിയ വണ്ണാറക്കല്‍ ആണ് പിടിയിലായത്. 10 കോടിയുടെ വെട്ടിപ്പ് നടത്തിയതിന്റെ പേരിലാണ് ഇയാള്‍ക്കെതിരെ നടപടി.

സുധീര്‍ മുഹമ്മദും കൂട്ടാളികളും ചേര്‍ന്ന് 2009ല്‍ കാസറകോട് കേന്ദ്രീകരിച്ച് ഫോറെക്‌സ് ട്രേഡ് എന്ന പേരില്‍ കമ്പനി തുടങ്ങുകയും കൂടിയ പലിശ വാഗ്ദാനം ചെയ്ത് 61 ദിവസത്തേക്ക് പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.

രണ്ടു ശതമാനം കമീഷന്‍ വാഗ്ദാനം ചെയ്ത് ഏജന്റുമാരെ നിയമിച്ചായിരുന്നു തട്ടിപ്പ്. 9.98 കോടി രൂപയാണ് വെട്ടിച്ചത്. നിക്ഷേപകര്‍ക്ക് മുതലോ പലിശയോ നല്‍കാതെ കബളിപ്പിച്ചുവെന്നാണ് പരാതി.

കേരള ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ കേസ് ഏറ്റെടുക്കുകയും സുധീര്‍ മുഹമ്മദിനും കൂട്ടാളികള്‍ക്കും കമ്പനിക്കും എതിരെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചെന്നൈയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ സിബിഐ ഇന്റര്‍പോള്‍ വഴി റെഡ് നോട്ടീസ് നല്‍കിയിരുന്നു. പ്രതി സൗദി അറേബ്യയിലാണെന്ന വിവരത്തെ തുടര്‍ന്ന് സൗദി അധികാരികളുടെ സഹായത്തോടെ ഇന്റര്‍പോള്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു.

പ്രതിയെ എറണാകുളത്തെ പ്രത്യേക കോടതിയില്‍ ഹാജരാക്കി. ഏപ്രില്‍ 8 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Post a Comment

0 Comments