Top News

സി.പി.എം. നേതാവ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

കല്പറ്റ: സി.പി.എം. പോഷകസംഘടനയായ ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ഇ.എ. ശങ്കരന്‍ സി.പി.എമ്മില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.[www.malabarflash.com] 

സി.പി.എം. നേതൃത്വത്തിലുള്ള ആദിവാസി അധികാര്‍ രാഷ്ട്രീയമഞ്ച് അഖിലേന്ത്യാ വൈസ് പ്രസിഡന്റായ ശങ്കരന്‍ സി.പി.എം. പുല്പള്ളി ഏരിയാ കമ്മിറ്റി അംഗമാണ്.


2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ബത്തേരി മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബത്തേരിയില്‍ മത്സരിപ്പിക്കുമെന്ന് ഐ.സി. ബാലകൃഷ്ണന്‍ ഉറപ്പുനല്‍കിയതിനാലാണ് താന്‍ സി.പി.എം. വിട്ടതെന്ന് ഇ.എ. ശങ്കരന്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ പോസ്റ്റിട്ടത് താനല്ലെന്ന് പിന്നീട് അദ്ദേഹം പ്രതികരിച്ചു. 

അതേ സമയം സി.പി.എം. പുല്പള്ളി ഏരിയാകമ്മിറ്റി അംഗമായ ഇ.എ. ശങ്കരനെ പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജില്ലാകമ്മിറ്റി അറിയിച്ചു. നേരത്തേ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചാണ് ശങ്കരന്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്നത്. 

കുറഞ്ഞവര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി അവസരങ്ങളും സ്ഥാനങ്ങളുമാണ് ശങ്കരന് നല്‍കിയത്. അവസരവാദരാഷ്ട്രീയവും സ്ഥാനമോഹവും വെച്ചുപുലര്‍ത്തിയ വഞ്ചനയാണ് ശങ്കരനില്‍ നിന്ന് ഉണ്ടായതെന്നും ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post