Top News

കാര്‍ഷിക വിജ്ഞാനവ്യാപന സേവന ഡിപ്ലോമ അവാര്‍ഡ് ദാനം

കാഞ്ഞങ്ങാട്: കേരള കാര്‍ഷിക സര്‍വ്വകലാശാല എസ്.എ.എം.ഇ.ടിഐ തിരുവനന്തപുരം, എ.ടി.എം.എ കാസര്‍കോടിന്റെയും നേതൃത്വത്തില്‍ കാര്‍ഷിക വിജ്ഞാനവ്യാപന സേവന ഡിപ്ലോമ ആദ്യ ബാച്ച് അവാര്‍ഡ് ദാനം പടന്നക്കാട് കാര്‍ഷിക കോളേജില്‍ കേന്ദ്ര സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എം.മുരളീധരന്‍ നിര്‍വ്വഹിച്ചു.[www.malabarflash.com]
ഡോ.പി.ആര്‍.സുരേഷ് അധ്യക്ഷത വഹിച്ചു. എസ്.എ.എം.ഇ.ടി.ഐ ഡയറക്ടര്‍ എസ്.സുഷമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള കാര്‍ഷിക വിജ്ഞാന വ്യാപനവിഭാഗം മേധാവി ഡോ.ജിജു.പി.അലക്‌സ് മുഖ്യ പ്രഭാഷണം നടത്തി.



ഡോ.ആര്‍.സുജാത, ഡോ.ടി.വനജ, ആര്‍.വീണാറാണി, എസ്.രാജന്‍, ഡോ.ഷീബ ജോര്‍ജ്ജ്, പി.വി.ധന്യ എന്നിവര്‍ സംസാരിച്ചു. ഡോ.കെ.എം.ശ്രീകുമാര്‍ സ്വാഗതവും ഡോ.ജയപ്രകാശ് നായക്ക് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post