ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഹൃദയാഘാതത്തിൽ അണ്ണാ ഡി.എം.കെ രാജ്യസഭാംഗമായ എ. മുഹമദ് ജാൻ (72) അന്തരിച്ചു.[www.malabarflash.com]
ചൊവ്വാഴ്ച വൈകീട്ട് വെല്ലൂർ ജില്ലയിലെ റാണിപേട്ട വാലാജക്ക് സമീപം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

2011ൽ റാണിപേട്ട നിയമസഭ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മുഹമദ് ജാൻ ജയലളിത മന്ത്രിസഭയിൽ പിന്നാക്ക- ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരുന്നു.
1996, 2006 വർഷങ്ങളിലും റാണിപേട്ടയിൽനിന്ന് വിജയിച്ചു. തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനായിരുന്നു. 2019ലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Post a Comment