Top News

മാലിക്ദീനാർ കൾച്ചറൽ ഫോറം ത്വാഹിറുൽ അഹ്ദൽ അവാർഡ് ബി. എസ് അബ്ദുള്ള കുഞ്ഞി ഫൈസിക്ക് , 23 ന് കാന്തപുരം സമ്മാനിക്കും

കാസർകോട്: മാലിക്ദീനാർ ദീനാർ കൾച്ചറൽ ഫോറം രണ്ടാമത് ത്വാഹിറുൽ അഹ്ദൽ അവാർഡ് മുഹിമ്മാത്ത് ജന. സെക്രട്ടറി ബി. എസ് അബ്ദുല്ല കുഞ്ഞി ഫൈസിക്ക്  23 ന് പുത്തിഗെ മുഹിമ്മാത്തിൽ നടക്കുന്ന അഹ്ദൽ ഉറൂസ് സമാപന വേദിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ .പി അബൂബക്കർ മുസ്‌ലിയാർ ബി .എസ് ഫൈസിക്ക് അവാർഡ് സമ്മാനിക്കും.[www.malabarflash.com] 

ജി .സി .സി രാഷ്ട്രങ്ങളിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയാണ് മാലിക്ദീനാർ കൾച്ചറൽ ഫോറം. 2019 ൽ രൂപം കൊണ്ട ഫോറത്തിന് കീഴിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നു വരുന്നു ഓരോ വർഷവും ജില്ലയിലെ സുന്നി സംഘടനാ സ്ഥാപന മേഖലയിൽ ഗണ്യമായ സേവനങ്ങൾ അർപ്പിച്ച പ്രമുഖ വ്യക്തികൾക്കു ത്വാഹിറുൽ അഹ്ദൽ അവാർഡ് സമ്മാനിച്ച് വരുന്നു.

രണ്ടാമത് അവാർഡിന് 2021 വര്ഷം ബി. എസ് അബ്ദുല്ല കുഞ്ഞി ഫൈസിയെയാണ് തിരഞ്ഞെടുത്തത് . 

എസ്. എസ്. എഫ് സ്ഥാപക നേതാക്കളിലൊരാളായ ബി. എസ് ഫൈസി എസ് .എസ് .എഫ് ജില്ലാ, താലൂക് ,ഘടകങ്ങളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു . ദീർഘ കാലം സംസ്ഥാന ഭാരവാഹിയായിരുന്നു. എസ്. വൈ. എസ് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ഉപാധ്യക്ഷൻ പദവികൾ വഹിച്ചിട്ടുണ്ട്. 

നിലവിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന നിർവാഹക സമിതി അംഗമാണ് . സുന്നി വിദ്യാഭ്യാസ ബോർഡ് സമിതി അംഗം, മുഹിമ്മാത്ത് ജന .സെക്രട്ടറി സ്ഥാനത്തിന് പുറമെ ദേളി ജാമിഅ സഅദിയ സെക്രട്ടറിയേറ്റ് അംഗം , മുട്ടം മഖ്ദൂമിയ, ബദിയടുക്ക ദാറുൽ ഇഹ്‌സാൻ എന്നിവയുടെ ഉപാധ്യക്ഷൻ പദവികൾ വഹിക്കുന്നു. വിവിധ മഹല്ലുകളിൽ മുദരിസായി സേവനം ചെയ്തിരുന്നു. 

ബി .എസ് ഫൈസിയുടെ സേവനത്തിനുള്ള അംഗീകാരമാണ് ഒരു ലക്ഷം രൂപയും ഫലകവും ഉൾപ്പെട്ട അവാർഡ് . 

മാലിക്ദ്ദീനാർ കൾച്ചറൽ ഫോറം കഴിഞ്ഞ വര്ഷം രണ്ട് മാതൃക അധ്യാപകർക്ക് എം .എ ഉസ്താദ് അവാർഡ് സമ്മാനിച്ചിരുന്നു.കോവിഡ് പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തിരുന്നു . അനാഥ പെൺകുട്ടിയുടെ വിവാഹത്തിന് സഹായം നൽകിയതിന് പുറമെ വിവിധ സഹായങ്ങളും വിതരണം ചെയ്തിട്ടുണ്ട് . പ്രവാസികൾക്കു തൊഴിൽ മാർഗ്ഗ നിർദ്ദേശം നൽകുന്നതിനും വിദേശത്തു പ്രതിസന്ധിയിലായവർക് സഹായങ്ങൾ നൽകുന്നതിനും ഫോറം പദ്ധതി തയാറാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post