മലപ്പുറം: മലപ്പുറത്ത് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്പീക്ക് യങ് പരിപാടിക്കിടെ യൂത്ത് ലീഗ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം. വെള്ളിയാഴ്ച വൈകീട്ട് ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടന്ന പരിപാടിക്കിടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്.[www.malabarflash.com]
സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യുവജനക്ഷേമ ബേര്‍ഡിന്റെ പരിപാടിക്കിടയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തുകയായിരുന്നു. സദസ്സിലെ കസേരകളും മറ്റും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമായതോടെ പോലീസ് ലാത്തിവീശി.
Post a Comment