NEWS UPDATE

6/recent/ticker-posts

യു.പിയിലെ ഉന്നാവിൽ ഗോതമ്പ് പാടത്ത് ദലിത്​ പെൺകുട്ടികൾ മരിച്ച നിലയിൽ

ലഖ്​നൗ​: ഉത്തർപ്രദേശിലെ ഉന്നാവിൽ ഗോതമ്പ് പാടത്ത് രണ്ട്​ ദലിത്​ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്​.[www.malabarflash.com]

ഉന്നാവ്​ ജില്ലയിലുള്ള ബാബുറ ഗ്രാമത്തിലെ അസോഹ പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം നടന്നത്​. ഗോതമ്പ്​ പാടത്തിന്​ നടുവിലായി​​ പ്രായപൂർത്തിയാകാത്ത മൂന്ന്​ പെൺകുട്ടികളും ബോധരഹിതരായി​ കിടക്കുന്നതായാണ്​ കണ്ടെത്തിയത്​. മരിച്ച രണ്ട്​ പെൺകുട്ടികൾക്ക്​ വിഷബാധയേറ്റതായി ഡോക്​ടർമാരുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്​. ഗുരുതരാവസ്ഥയിലായ മൂന്നാമത്തെ പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

പെൺകുട്ടികൾ കന്നുകാലികൾക്കുള്ള പുല്ലിനായി പാടത്തേക്ക്​​ പോയതായിരുന്നുവെന്നാണ്​ പ്രദേശവാസികൾ പറയുന്നത്​. പെൺകുട്ടികൾ​ ആക്രമിക്കപ്പെട്ടതായി സംശയിക്കുന്നുണ്ടെന്നും അവർ വ്യക്​തമാക്കി. 


ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ജില്ലാ ആശുപത്രിയിലെത്തിയിട്ടുണ്ട്​. അതേസമയം, സ്ഥിതി വിലയിരുത്തുന്നതിനായി ഒരു ഐ.ജിയും ഒരു ഡി.ഐ.ജി റാങ്ക് ഉദ്യോഗസ്ഥനും ലഖ്‌നൗവിൽ നിന്ന് പുറപ്പെട്ടു.

''മൂന്ന് പെൺകുട്ടികളെയും അവരുടെ സ്വന്തം വയലിലാണ്​ അബോധാവസ്ഥയിൽ കണ്ടെത്തിയത്​. അവരിൽ രണ്ടുപേർ മരിച്ചു. ഒരാളെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. പ്രാഥമിക അന്വേഷണത്തിൽ വിഷബാധയേറ്റതാണെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. ആളുകളുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്​. കേസ് അന്വേഷിച്ചുവരികയാണെന്നും'' ഉന്നാവോ എസ്​.പി വ്യക്​തമാക്കി പറഞ്ഞു.

Post a Comment

0 Comments