നീലേശ്വരം: നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിര്‍മാണത്തിലിരിക്കുന്ന മഹാവിഷ്ണു ഗോപുരത്തിന്റെ മേല്‍പുര വ്യാഴാഴ്ച രാവിലെ ഉയര്‍ത്തി.[www.malabarflash.com]
വിവരമറിഞ്ഞ് ക്ഷേത്രസന്നിധിയിലെത്തിയ ഭക്തജനങ്ങളുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന നാരായണ നാമജപത്തിന്നിടയിലാണ് പ്രസിദ്ധ ശില്പികള്‍ മനോഹരമായ രീതിയില്‍ തയ്യാറാക്കിയ 4 ടണ്ണോളം ഭാരമുള്ള മേല്‍പുര വളപട്ടണത്തു നിന്നും കൊണ്ടുവന്ന ഖലാസികളുടെ കൂറ്റന്‍ ക്രെയിനിന്റെ സഹായത്താലാണ് ഉയര്‍ത്തിയത്.
90 ശതമാനത്തോളം പണി പൂര്‍ത്തിയായ മഹാവിഷ്ണുവിന്റെ ഗോപുരം മാര്‍ച്ച് 28ന് രാവിലെ സമര്‍പ്പണം നടത്താനുള്ള തീവ്രശ്രമത്തിലാണ് നിര്‍മാണ കമ്മിറ്റി.
ചെറുതാഴത്തെ ശില്പികള്‍ തയ്യാറാക്കുന്ന ദശാവതാരം കൊത്തിയ വാതില്‍ ഗോപുരത്തിന്റെ പ്രത്യേക തയാണ്. ഗോപുരത്തില്‍ സ്ഥാപിക്കാനുള്ള മഹാവിഷ്ണു, അയ്യപ്പന്‍, ഗണപതി തുടങ്ങിയ ശില്പങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
സമര്‍പ്പണ പരിപാടികള്‍ കുറ്റമറ്റ രീതിയില്‍ തയ്യാറാക്കുന്നതിനായി ഭക്തജനങ്ങളുടേയും പ്രദേശത്തെ ക്ഷേത്രങ്ങള്‍ ദേവസ്ഥാനങ്ങള്‍ തറവാടുകള്‍ അയ്യപ്പ ഭജനമo ങ്ങള്‍ മുത്തപ്പന്‍ മടപ്പുരകള്‍ എന്നിവയുടെ പ്രതിനിധികളുടേയും യോഗം 27 ശനിയാഴ്ച 4 മണിക്ക് ഒരു യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Post a Comment