NEWS UPDATE

6/recent/ticker-posts

എസ് വൈ എസ് സോൺ യൂത്ത് കൗൺസിലുകൾക്ക് ഉപ്പളയിൽ തുടക്കം

ഉപ്പള: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) പുനസംഘടനാ പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടമായി ജില്ലയിലെ ഒമ്പത് സോണുകളിൽ നടക്കുന്ന യൂത്ത് കൗൺസിലുകൾക്ക് ഉപ്പള സോണിൽ ഉജ്ജ്വല തുടക്കം. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന നിർവ്വാഹക സമിതിയംഗം പള്ളങ്കോട് അബ്ദുൽ ഖാദിർ മദിനി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]


സോൺ എസ് വൈ എസ് പ്രസിഡന്റ് യൂസുഫ് സഖാഫി അധ്യക്ഷത വഹിച്ചു. രണ്ട് വർഷത്തേക്കുള്ള സോൺ ഭാരവാഹി പ്രഖ്യാപനത്തോടെ സമാപിച്ചു.
സയ്യിദ് ജലാലുദ്ദീൻ ബുഖാരി വിഷയാവതരണം നടത്തി. എൻ പി മുഹമ്മദ് സഖാഫി പാത്തൂർ പുന സംഘടനക്ക് നേതൃത്വം നൽകി. 

സംഘടനാ ചർച്ചകൾക്ക് ജില്ലാ സെക്രട്ടറിമാരായ മൂസ സഖാഫി കളത്തൂർ, ബായാർ സിദ്ദീഖ് സഖാഫി, ശാഫി സഅദി ശിറിയ നേതൃത്വം നൽകി. റഹീം സഖാഫി ചിപ്പാർ സ്വാഗതവും അനസ് സിദ്ദീഖി നന്ദിയും പറഞ്ഞു.

ജില്ലയിലെ 378 യൂണിറ്റുകളിലും 45 സർക്കിളിലും നടന്ന യൂത്ത് കൗൺസിലുകൾക്കു ശേഷണാണ് ഒമ്പത് സോൺ കൗൺസിലുകൾ നടക്കുന്നത്. ഫെബ്രുവരി നാലിന് മഞ്ചേശ്വരം, ആറിന് മുള്ളേരിയ, ഏഴിന് തൃക്കരിപ്പൂർ, ഉദുമ, കാഞ്ഞങ്ങാട് ഒമ്പതിന് ബദിയടുക്ക, 12ന് കാസർകോട്, 13ന് കുമ്പള സോൺ യൂത്ത് കൗൺസിലുകൾ നടക്കും. 20 ന് പുത്തിഗെ മുഹിമ്മാത്തിലാണ് ജില്ലാ യൂത്ത് കൗൺസിൽ .

Post a Comment

0 Comments