NEWS UPDATE

6/recent/ticker-posts

നാദാപുരത്ത് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ യുവാവ് സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: നാദാപുരത്ത് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ യുവാവ് സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റില്‍. കോഴിക്കോട് പന്തിരിക്കര സ്വദേശി അജ്‌നാസിനെയാണ് നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.[www.malabarflash.com] 

നേരത്തെ തട്ടിക്കൊണ്ടുപോകല്‍ കേസ് അന്വേഷിക്കുന്നതിനിടയിലാണ് അജ്നാസ് സ്വര്‍ണം കവര്‍ന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ഇയാളെ കണ്ടെത്തിയതിന് പിന്നാലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ കാര്‍ത്തികപ്പള്ളി സ്വദേശി ഫൈസല്‍, വില്യാപ്പള്ളി സ്വദേശി സെയ്ദ് എന്നിവര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. കൂടുതല്‍ പേര്‍ പിടിയിലാവാനുണ്ടെന്നാണ് വിവരം. 


ദുബായില്‍ നിന്ന് ഫൈസലിന് എത്തിച്ചേരേണ്ട അനധികൃത സ്വര്‍ണം ‘ക്യാരിയറെ’ കത്തിമുനയില്‍ നിര്‍ത്തി അജ്‌നാസും സംഘവും തട്ടിയെടുത്തുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ദുബായില്‍ നിന്നാണ് വ്യാപാര പങ്കാളിയായ മുഹമ്മദ്, ഫസലിന് സ്വര്‍ണം അയക്കുന്നത്. അനസ് എന്നയാളായിരുന്നു ‘ക്യാരിയര്‍’. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണവുമായി പോകുമ്പോള്‍ അജ്‌നാസും സംഘവും അനസിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം അപഹരിച്ചുവെന്നാണ് കേസ്. 

ഫെബ്രുവരി 19ന് പുലര്‍ച്ചെയാണ് അജ്‌നാസിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോകുന്നത്. ഒന്നേകാല്‍ കിലോ സ്വര്‍ണം ക്യാരിയറെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകലെന്നാണ്സിപോലീന് ലഭിച്ച സൂചന. പിറ്റേന്ന് രാത്രി അജ്‌നാസ് നാദാപുരം പോലീസിന് മുന്നില്‍ ഹാജരായതോടെ തട്ടിക്കൊണ്ടുപോകല്‍ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായി. അജ്‌നാസിന്റെ സഹോദരനും തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയയ്ക്ക് പങ്കുണ്ടെന്ന് മൊഴി നല്‍കിയിരുന്നു.

Post a Comment

0 Comments