NEWS UPDATE

6/recent/ticker-posts

കോവിഡിന്റെ രണ്ടാംവരവ് തടയാന്‍ ഖത്തര്‍; നാലുഘട്ട നിയന്ത്രണം, അവസാനം സമ്പൂര്‍ണ അടച്ചുപൂട്ടല്‍

ദോ​ഹ: കോ​വി​ഡിന്റെ ര​ണ്ടാം​വ​ര​വ്​ ത​ട​യാ​ൻ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കു​ക നാ​ലു​ഘ​ട്ട നി​യ​ന്ത്ര​ണം. മൂ​ന്നു​ഘ​ട്ട​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്തി​യി​ട്ടും രോ​ഗ​ബാ​ധ കു​റ​യു​ന്നി​ല്ലെ​ങ്കി​ൽ നാ​ലാം​ഘ​ട്ട​ത്തി​ൽ സ​മ്പൂ​ർ​ണ അ​ട​ച്ചു​പൂ​ട്ട​ലാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. രോ​ഗ​ത്തിന്റെ വ​ർ​ധ​ന​ നി​രീ​ക്ഷി​ച്ചാ​ണ്​​ നാ​ലു​ഘ​ട്ട​ത്തി​ലു​ള്ള വി​വി​ധ നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കു​ക​യെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്​​ച മു​ത​ൽ ആ​ദ്യ​ഘ​ട്ട നി​യ​ന്ത്ര​ണം ന​ട​പ്പാ​യി.[www.malabarflash.com]


കോ​വി​ഡിന്റെ  ര​ണ്ടാം വ​ര​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. കോ​വി​ഡ്​ 19 ദേ​ശീ​യ പ്ര​തി​രോ​ധ​പ​ദ്ധ​തി ത​ല​വ​നും ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ സാം​ക്ര​മി​ക​രോ​ഗ​വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ അ​ൽ ഖാ​ൽ അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. 

ദിനേ​ന​യു​ള്ള പു​തി​യ കോ​വി​ഡ്​ രോ​ഗി​ക​ളും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രും കൂ​ടി​വ​രു​ക​യാ​ണ്. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ നി​യ​ന്ത്ര​ണം. ഇ​ത്​ മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം​വ​ര​വിന്റെ ആ​ദ്യ​സൂ​ച​ന​യാ​ണ്.

വ്യാ​ഴാ​ഴ്​​ച നി​ല​വി​ൽ​വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾപ്പെടു​ന്ന​വ. രോ​ഗം പ​ട​രാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ്​ നി​യ​ന്ത്ര​ണം വ​ന്ന​ത്. അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ രോ​ഗ​ഭീ​ഷ​ണി കു​റ​വു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്​ നി​യ​ന്ത്ര​ണം വ​രു​ത്തു​ക.

മൂ​ന്നാം ഘ​ട്ട​ത്തി​ൽ മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം വ​രും. എ​ന്നി​ട്ടും രോ​ഗം നി​യ​ന്ത്രി​ക്കാ​നാ​യി​െ​ല്ല​ങ്കി​ൽ നാ​ലാം ഘ​ട്ട​ത്തി​ൽ സ​മ്പൂ​ർ​ണ അ​ട​ച്ചു​പൂ​ട്ട​ലും വേ​ണ്ടി​വ​രു​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Post a Comment

0 Comments