Top News

കോഴിക്കോട്ട് ട്രെയിനില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടികൂടി; യാത്രക്കാരി കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻതോതില്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടി. ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തു.[www.malabarflash.com]


117 ജലാറ്റിൻ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്റർ എന്നിവയാണ് പിടികൂടിയത്. ഡി വണ്‍ കംപാര്‍ട്ട്‌മെന്റില്‍ സീറ്റിനടിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. തിരൂരിനും കോഴിക്കോടിനും ഇടയില്‍ വച്ചാണ് പാലക്കാട് ആര്‍.പി.എഫ് സ്‌പെഷല്‍ സ്‌ക്വാഡ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.



തിരുവണ്ണാമലൈ സ്വദേശിനി രമണി എന്ന യാത്രക്കാരിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഇരുന്നിരുന്ന സീറ്റിന് അടിയില്‍ നിന്നുമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. ഇവരെ ആര്‍.പി.എഫും പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും ചോദ്യം ചെയ്തു.

ചെന്നൈ കട്പാടിയില്‍ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. സ്ഫോടകവസ്തുക്കള്‍ തലശ്ശേരിയില്‍ കിണറ് നിർമാണ ജോലിക്ക് കൊണ്ടുവന്നതാണെന്ന് ഇവർ മൊഴി നല്‍കി.

Post a Comment

Previous Post Next Post