രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം നല്‍കുന്നത് വര്‍ഗീയതയാണെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണ്. പണം നല്‍കുന്നത് വര്‍ഗീയതയാണെങ്കില്‍ സിപിഐഎം അത് തടയുമോ എന്ന് ചോദിച്ച ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രി എസ്ഡിപി ഐയെ പോലെയാണ് ചിന്തിക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ത്തി.
അതേസമയം രമക്ഷേത്ര നിര്‍മ്മാണത്തിന് ഫണ്ട് നല്‍കിയതില്‍ മാപ്പ് ചോദിച്ച എല്‍ദോസ് കുന്നപ്പള്ളിയുടെ നടപടിക്കെതിരെയും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തയ്യാറാവണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് സംഘടിപ്പിച്ച വടക്കന്‍ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് വാക്‌സിനേഷന് പിന്നാലെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ അത് കേരളത്തില്‍ നടപ്പാകില്ല. സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ പൗരത്വ ഭേദഗതി നിയമത്തെ തടയും എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ നിയമം ഇപ്പോള്‍ നടപ്പിലായോ എന്നും പിണറായി വിജയന്‍ ചോദിച്ചു.
അതേസമയം വര്‍ഗീയത വിതച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും വര്‍ഗീയത നാടിന് ആപത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടുത്ത വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ആര്‍എസ്എസിനെ നേരിടാനെന്ന് പറഞ്ഞുകൊണ്ട് എസ്ഡിപിഐയെ പോലുള്ള ചിലര്‍ സ്വീകരിക്കുന്നതും വര്‍ഗീയ നിലപാടുകളാണെന്ന ആരോപണവും പണറായി ഉയര്‍ത്തിയിരുന്നു.
0 Comments