NEWS UPDATE

6/recent/ticker-posts

പുതിയ നിബന്ധനകള്‍ ഫേസ്ബുക്കിന് തിരിച്ചടി; വാട്‌സ്ആപ്പ് ഒഴിവാക്കി നിരവധി പേര്‍ സിഗ്നലിലേക്ക്; ഒടുവില്‍ തിരുത്തുമായി കമ്പനി

പുതിയ നിബന്ധനകളും നിര്‍ദ്ദേശങ്ങളും വിവാദമായതോടെ തലയൂരാന്‍ ഒരുങ്ങുകയാണ് വാട്‌സ് ആപ്പ്. അടുത്തമാസം എട്ടോടെ നിബന്ധനകള്‍ നിലവില്‍ വരുമെന്നായിരുന്നു ആപ്പ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ ഒന്നൊന്നായി ആപ്പില്‍ നിന്നും പിന്മാറാന്‍ തുടങ്ങിയതോടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ബിസിനസ്സ് ഉപയോക്താക്കള്‍ക്ക് മാത്രമാണെന്നാണ് വാട്‌സ് ആപ്പിന്റെ വിശദീകരണം.[www.malabarflash.com]


പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നതോടെ ഫെയ്‌സ്ബുക്ക് ഡേറ്റയിലേക്ക് കൈകടത്തല്‍ നടത്തുമെന്നാണ് ഒരുപക്ഷം വാദിക്കുന്നത്. അത് അനുവദിച്ചുക്കൊടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വാട്‌സ് ആപ്പിന്റെ പുതിയ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ഉപയോക്താക്കള്‍ രംഗത്തെത്തിയത്. ഇതേ തുടര്‍ന്നാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ബിസിനസ്സ് ഉപയോക്താക്കള്‍ക്കായിരിക്കുമെന്ന വാദവുമായി വാട്‌സ് ആപ്പ് എത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ വാട്‌സ് ആപ്പ് പേയും ജിയോമാര്‍ട്ടും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്ഥിതിയുള്ളത് കൊണ്ട് തന്നെ എല്ലാ ഉപയോക്താക്കളും ബിസിസിനസ്സ് ഉപയോക്താക്കളായി മാറില്ലേ എന്ന സംശയമാണ് എല്ലാവരും ഉയര്‍ത്തുന്നത്. അതേസമയം വാട്‌സ് ആപ്പ് പുതിയ നിയമങ്ങളുമായി എത്തിയതോടെ എല്ലാവരും ‘സിഗ്നല്‍’ ഉപയോഗിക്കു എന്ന പ്രസ്താവനയുമായി ഇലോണ്‍ മാസ്‌കും ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നിരവധിപേരാണ് സിഗ്നലിലേക്കും ടെലഗ്രാമിലേക്കും മാറിയത്. ഇതുവഴി വന്‍ ഇടിവാണ് വാട്‌സ് ആപ്പിന് ഉണ്ടായത്.

ഇന്ത്യയിലാണ് വാട്‌സ് ആപ്പിന് ഏറ്റവുമധികം ുപയോക്താക്കളുള്ളത്. 200 കോടി പേരില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്ന 40 കോടി ജനങ്ങളും ഇന്ത്യയിലുള്ളവരാണ്. അതുകൊണ്ട് തന്നെ വാട്‌സ് ആപ്പില്‍ ഫെയ്‌സ്ബുക്കിന്റെ പ്രവേശനം കൂടിയായാല്‍ ഉനപയോക്താക്കളില്‍ ഇനിയും ഇടിവ് വന്നേക്കുമെന്ന ആശങ്കയിലാണ് വാട്‌സ് ആപ്പ് ഇപ്പോള്‍ ഉള്ളത്. അതുകൊണ്ട് തന്നെ വാട്‌സ് ആപ്പ് പുതിയ നിയമം പിന്‍വലിച്ചേക്കും.

അതേസമയം സിഗ്നല്‍ ആപ്ലിക്കേഷന് ഇപ്പോള്‍ ജനപ്രീതി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിലേക്കെത്തുന്ന ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ തോതിലാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നത്. ആപ്പിളില്‍ ആപ്പുകളില്‍ മികച്ച സൗജന്യ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഇപ്പോല്‍ സിഗ്നല്‍ എന്ന പ്രൈവറ്റ് മെസഞ്ചര്‍ ആപ്ലിക്കേഷന്‍.

Post a Comment

0 Comments