NEWS UPDATE

6/recent/ticker-posts

റിമാന്‍ഡ് പ്രതി മരിച്ചു; പോലീസ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍

കോട്ടയം: സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയായ യുവാവ് റിമാന്‍ഡില്‍ ആയിരിക്കെ കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് തൈപ്പറമ്പില്‍ ആണ് മരിച്ചത്.[www.malabarflash.com]


കാക്കനാട് ജയിലിലെ കോവിഡ് സെന്ററില്‍ റിമാന്‍ഡില്‍ കഴിയവേ ബുധനാഴ്ച  പുലര്‍ച്ചെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അപസ്മാരം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

അതേസമയം, ഷഫീഖിന്റെ തലയില്‍ മുറിവുകളുണ്ടെന്നും പോലീസ് മര്‍ദനമേറ്റെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മര്‍ദ്ദനം മൂലമാണ് ഷെഫീഖ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഉദയംപേരൂര്‍ പോലീസാണ് ഷഫീഖിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments