NEWS UPDATE

6/recent/ticker-posts

പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ ജലസംഭരണിയില്‍ ശ്വാസം മുട്ടി വീണ നാല് തൊഴിലാളികളെ നാട്ടുകാര്‍ രക്ഷപെടുത്തി


പെരിയ: പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി മൂന്നാംകടവ് പുഴക്ക് സമീപം നിര്‍മിച്ച ജലസംഭരണിയില്‍ ശ്വാസം മുട്ടി വീണ നാല് തൊഴിലാളികളെ നാട്ടുകാര്‍ രക്ഷപെടുത്തി.[www.malabarflash.com]

അവസാന മിനുക്കി പണികളൊക്കെ കഴിഞ്ഞു 100 അടിക്കടുത്ത് താഴ്ചയുള്ള സംഭരണിയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. കൊല്‍ക്കത്ത സ്വദേശികളായ നൂര്‍അലം, സിറാജുല്‍, ആഷിം ചൗധരി, ഷിക്കിദാര്‍ എന്നിവരെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ എത്തിച്ചു.

ഒരു വര്‍ഷം മുമ്പാണ് ജലസംഭരണി നിര്‍മിച്ചത്. വെള്ളിയാഴ്ച രാവിലെ മുതല്‍ വൃത്തിയാക്കാന്‍ തൊഴിലാളികള്‍ ഇങ്ങിയിരുന്നു. വൈകീട്ട് ആറോടെ നാല് ബംഗാളി തൊഴിലാളികള്‍ ശ്വാസം മുട്ടി ഏറ്റവും അടിത്തട്ടിലേക്ക് വീഴുകയായിരുന്നു. രക്ഷപെടുത്താന്‍ ഇറങ്ങിയ മറ്റുള്ളവര്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ഇതോടെ തൊഴിലാളികള്‍ പരിഭ്രാന്തരായി. അതിനിടേ ഓടിക്കൂടിയ നാട്ടുകാര്‍ ആണ് ടാങ്കില്‍ ഇറങ്ങി നാലുപേരെയും രക്ഷപ്പെടുത്തി. കുറ്റിക്കോലില്‍ നിന്നും ഫയര്‍ ടീമും ബേക്കല്‍ പോലീസും സ്ഥലത്ത് എത്തിയിരുന്നു.

തൊഴിലാളികളുടെ നിലവിളികേട്ടാണ് നാട്ടുകാരായ മോഹനന്‍ കൂവാര,കണ്ണന്‍ കൂവാര, മണികണ്ഠന്‍ മിന്നംകുളം, റഷീദ് പെരിയത്ത് എന്നിവര്‍ ജലസംഭരണിക്കടുത്തെത്തിയത്. പിന്നീട് ഒന്നും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. നാലുപേരെയും ആശുപത്രിയിലെത്തിച്ചതും ഇവര്‍ തന്നെയായിരുന്നു. രക്ഷകരെ നാട്ടുകാരും ബേക്കല്‍ പോലീസും അഭിനന്ദിച്ചു.

Post a Comment

0 Comments